Fahad About Nazriya Nazim_Fazil Fahad Fazil and Nazriya Nazim Wedding News Latest

Advertisements
യുവനടി നസ്രിയയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്ന ശേഷം ഫഹദ് ഫാസിലും നസ്രിയയും ഇതു സംബന്ധിച്ച് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തന്നെപ്പോലൊരാളെ വിവാഹം ചെയ്യുന്നത് ഏതൊരു പെൺകുട്ടിക്കും ത്യാഗവും ചൂതാട്ടവുമാണെന്ന് ഫഹദ് ഫേസ്ബുക്കിൽ കുറിച്ചു. 
ഫഹദിന്റെ പോസ്റ്റിന്രെ പൂർണ രൂപം:  
'ഷൂട്ടിംഗ് തീരാൻ വൈകിയതിനാൽ ഉറങ്ങിയ ശേഷം ഉണരാൻ താമസിച്ചു. ഞാനും നസ്രിയയുമായുള്ള വിവാഹനിശ്ചയം നടക്കാൻ പോവുകയാണ്. എന്നെപ്പോലൊരാളെ വിവാഹം ചെയ്യുക എന്നത് ഏതൊരു പെൺകുട്ടിയെയും സംബന്ധിച്ചടത്തോളം ത്യാഗവും ചൂതാട്ടവുമാണ്. എന്റെ കുടുംബം നസ്രിയയെ ഇഷ്ടപ്പെട്ടു,​ അതിനാൽ തന്നെ അവളുമായി ചാറ്റ് ചെയ്ത് ‌‌ഞാൻ പ്രണയത്തിലായി. 
ഇനി വലിയൊരു ചുവട് ഞാൻ മുന്നോട്ട് വയ്ക്കുകയാണ്. നസ്രിയയുമായി ആചാരപ്രകാരമുള്ള വിവാഹത്തിന് സമ്മതം മൂളിക്കഴിഞ്ഞു. ഞാൻ പറയട്ടെ,​ നസ്രിയ എന്നെ അടിമുടി മാറ്റിക്കളഞ്ഞു. മാന്ത്രികതയുള്ള പെണ്ണാണ് നസ്രിയ. എനിക്ക് നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും എന്നെ വീർപ്പുമുട്ടിക്കുകയാണ്. ഞാൻ വാക്കു തരുന്നു- മരണം വരെയും അവളെ സ്നേഹിക്കും... സംരക്ഷിക്കും'.
ഫഹദുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്. എല്ലാവരുടെയും നല്ല മനസിന് നന്ദി പറയുന്നതായും നസ്രിയ കുറിച്ചു
 




Previous
Next Post »